അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
സുല്‍ത്താന്‍ ബത്തേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂല്‍പ്പുഴ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് സുല്‍ത്താന്‍ ബത്തേരി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 222 844, 9188959885
കോഴിക്കോട് റൂറൽ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ഒളവണ്ണ, കടലുണ്ടി, പഞ്ചായത്തുകളിലും, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവർത്തിക്കുന്ന അങ്കണവാടികളിലേക്ക് വർക്കറുടെ ഒഴിവിൽ നിയമനം നടത്തുന്നു.പത്താംക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 2002 സെപ്റ്റംബർ ഒന്നിന് 18 വയസ്സ് മുതൽ 46 വയസ്സ് ഇടയിൽ ഉണ്ടാകണം.
വിശദവിവരങ്ങൾക്ക് 0495 2966305 എന്ന നമ്പറിലോ കോഴിക്കോട് റൂറൽ ഐസിഡിഎസ് പ്രോജക്ട് ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ 25 വരെ