നിങ്ങൾ ബാങ്കിം​ഗ് മേഖലയിൽ ഉള്ളവരാണോ? എങ്കിൽ ഈ മാസം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

 

നിങ്ങൾ ബാങ്കിം​ഗ് മേഖലയിൽ ഉള്ളവരാണോ? എങ്കിൽ ഈ മാസം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം







ജൂണിൽ ഒട്ടനവധി മാറ്റങ്ങളാണ് സാമ്പത്തിക മേഖലയിൽ ഉണ്ടായിരിക്കുന്നത്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങൾ ഇവയാണ്


നിത്യ ജീവിതത്തിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട സന്ദർഭങ്ങൾ ഒഴിവാക്കാൻ സാധിക്കുകയില്ല. തൊഴിലുമായി ബന്ധപ്പെട്ടോ നിക്ഷേപങ്ങളായോ വായ്പയായോ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഒട്ടനവധി മാറ്റങ്ങളാണ് ജൂണിൽ ഉണ്ടായിരിക്കുന്നത്. ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 



ജൂണിൽ അറിഞ്ഞിരിക്കേണ്ട സാമ്പത്തിക വിഷയങ്ങൾ 

 




എസ്ബിഐ ഭവന വായ്പ നിരക്ക്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പാ നിരക്ക് (ഇബിഎൽആർ) 40 ബേസിസ് പോയിൻറ് വർധിപ്പിച്ച് 7.05 ശതമാനമാക്കി. ആർഎൽഎൽആർ 6.65 ശതമാനവും സിആർപിയും ആയിരിക്കും. ഉയർത്തിയ പലിശ നിരക്ക് ജൂൺ ഒന്ന് മുതൽ നിലവിൽ വന്നു.  മുൻപ് ഇബിഎൽആർ  6.65% ആയിരുന്നു. റിപ്പോ-ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് (RLLR) 6.25 ശതമാനമായിരുന്നു. 

തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ്

തേർഡ് പാർട്ടി മോട്ടോർ വാഹന ഇൻഷുറൻസിന്റെ (third party motor vehicle insurance) അടിസ്ഥാന പ്രീമിയം നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. 2019-20 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് നിരക്കുകൾ പുതുക്കിയത്. കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു. 

പുതിയ നിരക്കുകൾ പ്രകാരം, 1000 സിസിയിൽ കവിയാത്ത സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസിന്റെ വാർഷിക നിരക്ക്  2,094 രൂപയായി. 2019-20 വർഷത്തിൽ ഇത് 2,072 രൂപയായിരുന്നു. 1000 സിസിക്കും 1500 സിസിക്കും ഇടയിൽ എൻജിൻ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് 3,221 രൂപയിൽ നിന്ന് 3,416 രൂപയായി ഉയർത്തി. അതേസമയം 1500 സിസിക്ക് മുകളിൽ എൻജിൻ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങളുടെ പ്രീമിയം 7,890 രൂപയിൽ നിന്ന് 7,897 രൂപയായി കുറയും





ഗോൾഡ് ഹാൾമാർക്കിംഗ്

ഹാൾമാർക്കിംഗ് ആഭരണങ്ങൾ നിർബന്ധിതമാക്കുന്നതിന്റെ രണ്ടാം ഘട്ടം 2022 ജൂൺ 1 മുതൽ ആരംഭിച്ചു. 14, 18, 20, 22, 23, 24 കാരറ്റ് വരുന്ന സ്വർണാഭരണങ്ങൾ മാത്രമേ വില്പന നടത്താൻ അനുവദിക്കുകയുള്ളു.  അവ  ഹാൾമാർക്കിംഗോടെ മാത്രമാണ് വിൽക്കേണ്ടത്. സ്വർണവ്യാപാരം നടത്തുന്നവർക്ക് മാത്രമാണ് ഇത് ബാധകമായിട്ടുള്ളത്.  

പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് നിരക്കുകൾ

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) ആധാർ ഉൾപ്പെടുത്തിയുള്ള പേയ്‌മെന്റ് സിസ്റ്റത്തിനുള്ള ഇഷ്യൂവർ ചാർജ്ജ് (എഇപിഎസ്)  അവതരിപ്പിച്ചു. 2022 ജൂൺ 15 മുതൽ ഈ ഫീസ് നടപ്പിലാക്കും.  എഇപിഎസ് പണം പിൻവലിക്കൽ, എഇപിഎസ് ക്യാഷ് ഡെപ്പോസിറ്റ്, എഇപിഎസ് മിനി സ്റ്റേറ്റ്‌മെന്റ് എന്നിവ ഉൾപ്പെടെ ഓരോ മാസവും ആദ്യത്തെ മൂന്ന് എഇപിഎസ് ഇടപാടുകൾ സൗജന്യമായിരിക്കും. സൗജന്യ ഇടപാടുകൾക്ക് ശേഷം, ഓരോ ക്യാഷ് പിൻവലിക്കലിനും ക്യാഷ് ഡെപ്പോസിറ്റിനും 20 രൂപയും ജിഎസ്ടിയും നൽകേണ്ടി വരും, അതേസമയം മിനി സ്റ്റേറ്റ്‌മെന്റ് ഇടപാടിന് 5 രൂപയും ജിഎസ്‌ടിയും നൽകേണ്ടിവരും. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.