‘ദിസ് ഈസ് മൈ എന്റടെയ്മെന്റ്’; അമ്മയുടെ ഫോണിലൂടെ രണ്ടു വയസുകാരൻ ഓർഡർ ചെയ്തത് 1.40 ലക്ഷത്തിന്റെ ഫർണിച്ചറുകൾ

 

‘ദിസ് ഈസ് മൈ എന്റടെയ്മെന്റ്’; അമ്മയുടെ ഫോണിലൂടെ രണ്ടു വയസുകാരൻ ഓർഡർ ചെയ്തത് 1.40 ലക്ഷത്തിന്റെ ഫർണിച്ചറുകൾ







നമ്മളിൽ പലരും ഫോണിൽ പാസ്വേർഡ് ഉപയോ​ഗിക്കാത്തവരായിട്ടുണ്ട്. വീട്ടിൽ എല്ലാവരും ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ഫോണുകളിൽ പ്രത്യേകിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വേണ്ടെന്നാണ് പലരുടെയും വിലയിരുത്തൽ.


Join Whatsapp: Click Here

എന്നാൽ പാസ്വേവർഡ് ഇല്ലാത്ത ഫോണുകൾ എങ്ങനെയാണ് അപകടങ്ങൾ വിളിച്ചുവരുത്തുകയെന്നതിന് ഉദാഹരണമാണ് ന്യൂജഴ്‌സിയിലെ ഇന്ത്യൻ വംശജരായ പ്രമോദ് കുമാറിനും ഭാര്യ മാധു കുമാറിനും പറയാനുള്ള രസകരമായ കഥ.





ഇരുവരും മക്കൾക്കൊപ്പം ഈയിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഒരു ദിവസം ഓൺലൈൻ ഡെലിവറിയായി ചില പെട്ടികൾ വീട്ടിലെത്തി. അധികം വൈകാതെ കുറേയധികം പെട്ടികളും പുതിയ വീട്ടിലെത്തി. പെട്ടി തുറന്നപ്പോൾ കണ്ടത് ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും.

വിലാസം മാറിയതാണോയെന്ന് പരിശോധിച്ചെങ്കിലും അബദ്ധം പിണഞ്ഞത് ഓൺലൈൻ കമ്പനിക്കല്ലെന്ന് മനസിലായി.പിന്നീട് അന്വേഷണം വീട്ടിലെ മറ്റാരെങ്കിലുമാണോ ഓർഡർ ചെയ്തതെന്നായി.

മാധു ആദ്യം വിളിച്ചത് ഭർത്താവിനെയാണ്, സർപ്രൈസ് ആണോയെന്നായിരുന്നു ആദ്യ സംശയം. അല്ലെന്ന് പ്രമോദ് അമ്പരപ്പോടെ മറുപടി പറഞ്ഞു. വീട്ടിലെ മുതിർന്ന കുട്ടികൾ ഒപ്പിച്ച പണിയാണെന്നായിരുന്നു പിന്നീടോള്ള സംശയം. എന്നാൽ അതുമല്ല.





ഇതിനിടെ വീട്ടിലെ ബഹളമൊക്കെ ശ്രദ്ധിച്ച് ഒരാൾ ശാന്തനായി ഇരിക്കുന്നുണ്ടായിരുന്നു. രണ്ടു വയസുകാരനായ ഇളയ മകൻ അയാംഷ്. അമ്മയുടെ ഫോണിൽ ഇടയ്ക്കിടെ കളിക്കുന്ന സ്വഭാവം അയാംഷിനുമുണ്ട്.

ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓർഡർ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങൾക്ക് ചിരിയാണ് വന്നതെന്നും ഇനിമുതൽ ഫോണുകളിൽ നിർബന്ധമായും പാസ്വേഡ് ലോക്കുകൾ ഉപയോഗിക്കുമെന്നും മാധു പിന്നീട് പ്രതികരിച്ചു.

ഫോണുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഓൺ ചെയ്യാതിരുന്നതാണ് ഇത്തരമൊരു അമളി വിളിച്ചുവരുത്തിയതിന് കാരണം. പല ഓൺലൈൻ സ്ഥാപനങ്ങളിലും നാം ബാങ്ക് വിവരങ്ങൾ നൽകിയിട്ടുണ്ടാവും.

ചിലപ്പോൾ രണ്ട് ക്ലിക്കുകളിൽ ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളും ചെെൽഡ് ലോക്കും ഉപയോ​ഗിക്കുന്നത് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായകരമാവും. 


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.